Connect with us

Ongoing News

എവര്‍ട്ടണെ രണ്ട് ഗോളുകള്‍ക്ക് മുക്കി യുനൈറ്റഡ് മൂന്നാമത്

സൂപ്പര്‍ താരം റാഷ്ഫോര്‍ഡ് പരുക്കേറ്റ് പുറത്തായി

Published

|

Last Updated

ലണ്ടന്‍ | എവര്‍ട്ടണെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ സ്‌കോട്ട് മക്ടോമിനായി, അന്തോണി മാര്‍ഷ്യല്‍ എന്നിവരാണ് യുനൈറ്റഡിനായി വല കുലുക്കിയത്.

പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.

എന്നാല്‍, സൂപ്പര്‍ താരം റാഷ്ഫോര്‍ഡ് പരുക്കേറ്റ് പുറത്തായത് യുനൈറ്റഡിന് തിരിച്ചടിയാണ്. ഇതോടെ, താരത്തിന് വരുന്ന ഏതാനും മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് സൂചന.

Latest