Connect with us

UAE

അബൂദബി; യു എൻ സമാധാന ദൗത്യ മേധാവികളുടെ സമ്മേളനം സമാപിച്ചു

23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു

Published

|

Last Updated

അബൂദബി|യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യ മേധാവികളുടെ അഞ്ച് ദിവസത്തെ ശിൽപ്പശാല അബൂദബിയിൽ സമാപിച്ചു. ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാല് വരെ നടന്ന ശിൽപ്പശാലയിൽ വിവിധ യു എൻ സമാധാന ദൗത്യങ്ങളിലെ മുതിർന്ന പോലീസ്, സൈനിക മേധാവികളും ഉന്നത യു എൻ പ്രതിനിധികളും യു എ ഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമടക്കം 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സമാധാന ദൗത്യങ്ങളിലെ പോലീസ് വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത, കാര്യക്ഷമത, അടിയന്തര സാഹചര്യങ്ങളിലെ വേഗത്തിലുള്ള പ്രതികരണശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ആഗോള സുരക്ഷാ-മാനുഷിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള കർമപദ്ധതികൾക്ക് രൂപം നൽകുകയായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ ദൗത്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങളും വിജയകരമായ പ്രവർത്തനരീതികളും ചർച്ചയിൽ പങ്കുവെച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെയും ഫോംഡ് പോലീസ് യൂണിറ്റുകളുടെയും പ്രവർത്തന വിലയിരുത്തൽ, വിവര കൈമാറ്റം, അടിയന്തര ആസൂത്രണം, നേരിടുന്ന പ്രവർത്തനപരമായ പ്രതിസന്ധികൾ എന്നിവ ശിൽപ്പശാല വിശദമായി പരിശോധിച്ചു. മാറിവരുന്ന യുദ്ധ-സംഘർഷ സാഹചര്യങ്ങളിൽ സമാധാന ദൗത്യങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകാൻ പൊലീസ്‌സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

Content Highlights:
The UN peacekeeping workshop hosted by the UAE Ministry of Interior concluded in Abu Dhabi. Delegates from 23 countries gathered to enhance operational efficiency and response mechanisms. Discussions focused on police unit evaluations, emergency planning, and crisis management strategies.

 

Latest