Connect with us

Organisation

യു ജി സി നെറ്റ്: ഇക്കണോമിക്സിൽ ജെ ആർ എഫ് നേടി സമീർ നൂറാനി തൃശൂർ

വിവിധ വിഷയങ്ങളിൽ യോഗ്യത നേടി 21 നൂറാനിമാർ

Published

|

Last Updated

മർകസ് ഗാർഡൻ| യു ജി സി നെറ്റ് ഡിസംബർ 2024ൽ സമീർ നൂറാനി തൃശൂർ ഇക്കണോമിക്സിൽ ജെ ആർ എഫ് കരസ്ഥമാക്കി. ഇതിന് പുറമെ, വിവിധ വിഷയങ്ങളിലായി എട്ട് നെറ്റും 11 പി എച്ച് ഡി യോഗ്യതയുമാണ് നൂറാനികൾ കരസ്ഥമാക്കിയത്. ജെ ആർ എഫ് നേടിയ സമീർ അലി നൂറാനി തൃശൂരിലെ ബുശ്റ- അബ്ദുൽ അസീസ് ദമ്പതികളുടെ മകനാണ്.

മുഹമ്മദ് സാലിം നൂറാനി മാസ് കമ്യൂണിക്കേഷനിലും ഹാഫിസ് മിസ്ദാദ് നൂറാനി ഹിസ്റ്ററിയിലും മിൻഹാജ് നൂറാനി പെരിങ്ങത്തൂർ സോഷ്യൽ വർകിലും ജസീൽ അബ്ദുല്ല കൊമേഴ്‌സിലും മുഹമ്മദ് നൂറാനി മാട്ടാൻ, അബ്ദുൽ ഹാദി നൂറാനി, അബ്ദുൽ ഹക്കീം നൂറാനി എന്നിവർ അറബിയിലും ജഅ്ഫർ അലി നൂറാനി ഇംഗ്ലീഷിലുമാണ് നെറ്റ് കരസ്ഥമാക്കിയത്.

ഫിലോസഫിയിൽ മുഈൻ ഹുസൈൻ നൂറാനിയും എഡ്യൂക്കേഷനിൽ ഹംറാസ് നൂറാനിയും ടൂറിസത്തിൽ അജ്മൽ നൂറാനിയും വിഷ്വൽ ആർട്‌സിൽ ഇർഫാൻ നൂറാനിയും അറബികിൽ ശിബിലി ത്വാഹിർ നൂറാനിയും സോഷ്യോളജിയിൽ ശാക്കിർ നൂറാനിയും ജുനൈദ് ഖലീൽ നൂറാനിയും ഹിസ്റ്ററിയിൽ മുനവിർ അബ്ദുൽ വാരിസ് നൂറാനിയും സജാദ് നൂറാനിയും പൊളിട്ടിക്സിൽ മിദ്ലാജ് അൻവർ നൂറാനിയും ഇബ്റാഹീം മുർശിദ് നൂറാനിയും പി എച്ച് ഡി അഡ്മിഷൻ യോഗ്യതയും നേടുകയുണ്ടായി. വിജയികളെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.

 

 

---- facebook comment plugin here -----

Latest