Kerala
ഒറ്റപ്പാലത്ത് യുഡിഎഫ് വിജയം ഉറപ്പ്; അയാം വെരി ഹാപ്പി: പി കെ ശശി
സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമമെന്ന് പികെ ശശി
പാലക്കാട് | സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമമെന്ന് സിപിഎം മുന്‍ നേതാവും ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്വിഎ യുപി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നുപി കെ ശശി വോട്ട് ചെയ്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം അയാം വെരി ഹാപ്പി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്
---- facebook comment plugin here -----



