Kerala
ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്ത് വീണ്ടും യു ഡി എഫ്
ഈരാറ്റുപേട്ട | ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്ത് യു ഡി എഫ് തന്നെ. യു ഡി എഫിലെ സുഹ്റ അബ്ദുല്‍ ഖാദര്‍ വീണ്ടും അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. 28 അംഗ കൗണ്‍സിലില്‍ ഒമ്പത് എല്‍ ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു ഡി എഫ്-എസ് ഡി പി ഐ അംഗങ്ങളായ 19 പേര് എത്തിയതോടെ കൗണ്‍സില്‍ ചേരാനുള്ള ക്വാറം തികഞ്ഞു. നസീറ സുബൈര്‍ ആയിരുന്നു എസ് ഡി പി ഐ സ്ഥാനാര്‍ഥി. സുഹ്റയ്ക്ക് 14 ഉം എസ് ഡി പി ഐയുടെ നസീറയ്ക്ക് അഞ്ചും വോട്ട് ലഭിച്ചു. ഇതോടെ 145 എന്ന നിലയില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു.
എസ് ഡി പി ഐ പിന്തുണയോടെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് സുഹ്റയ്ക്ക് രാജിവയ്ക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്.
---- facebook comment plugin here -----