Connect with us

Kerala

വനം ബഫര്‍സോണ്‍: കോടതി ഉത്തരവിനെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ ബഹുജന റാലി നടത്തി യു ഡി എഫ്

എസ് എഫ് ഐക്കാര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ എം പി ഓഫീസ് രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റാലി നടത്തിയത്.

Published

|

Last Updated

വയനാട് | വയനാട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യു ഡി എഫ് ബഹുജന റാലി നടത്തി. വനം ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെയായിരുന്നു റാലി. എസ് എഫ് ഐക്കാര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ എം പി ഓഫീസ് രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റാലി നടത്തിയത്. റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ഉത്തരവാദിത്തമില്ലാത്ത കൃത്യമാണ് എസ് എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഓഫീസ് സന്ദര്‍ശിച്ച് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ ഓഫീസ് ആണ് തകര്‍ത്തത്. ആക്രമണം നിര്‍ഭാഗ്യകരമാണ്.കുട്ടികളാണ് ആക്രമിച്ചത്. ആരോടും ദേഷ്യമില്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആക്രമിച്ചവരോട് അമര്‍ഷമില്ലെന്നും രാഹുല്‍ പ്രതികരിച്ചു

 

 

 

 

---- facebook comment plugin here -----

Latest