Connect with us

Uae

സാമൂഹിക പുരോഗതിയിൽ യു എ ഇക്ക് മികച്ച റാങ്ക്

ഭവന നിർമാണത്തിലും ആരോഗ്യ സംരക്ഷണത്തിലും മികവ്

Published

|

Last Updated

അബൂദബി| യു എ ഇ സാമൂഹിക വികസനത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഭവന നിർമാണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ഏറ്റവും പുതിയ സോഷ്യൽ പ്രോഗ്രസ് ഇൻഡെക്‌സ് (എസ് പി ഐ) ഗ്ലോബൽ റിപ്പോർട്ട് ആണ് വ്യക്തമാക്കുന്നത്. 100ൽ 74.04 എന്ന സ്‌കോറോടെ അറബ് ലോകത്ത് യു എ ഇ രണ്ടാം സ്ഥാനത്തും ലോകത്തിലെ 170 രാജ്യങ്ങളിൽ 49-ാം സ്ഥാനത്തുമാണ്. 2011 മുതൽ രാജ്യം ഏഴ് സ്ഥാനങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്. സാമ്പത്തിക ഘടകങ്ങൾക്ക് പുറമെ ഒരു രാജ്യത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ആവശ്യങ്ങൾ എത്രത്തോളം നിറവേറ്റുന്നുവെന്ന് വിലയിരുത്തുന്നതാണ് ഈ വാർഷിക സൂചിക.

അടിസ്ഥാന മനുഷ്യ ആവശ്യങ്ങൾ, ക്ഷേമത്തിന്റെ അടിത്തറ, അവസരം എന്നീ മൂന്ന് പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിലയിരുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, അവകാശങ്ങൾ, പാരിസ്ഥിതിക ഗുണനിലവാരം തുടങ്ങിയ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ഈ വിലയിരുത്തൽ.
ഭവന നിർമാണത്തിൽ 96.35 സ്‌കോർ നേടി ലോകത്തിലെ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി. 100 ശതമാനം വൈദ്യുതി ലഭ്യത, ശുദ്ധമായ ഇന്ധനങ്ങളുടെയും പാചക സാങ്കേതികവിദ്യയുടെയും സാർവത്രിക ഉപയോഗം, ഗാർഹിക വായു മലിനീകരണം എന്നിവ ഉയർന്ന ജീവിത നിലവാരത്തിന്റെ പ്രധാന സൂചകങ്ങളാണെന്ന് എസ് പി ഐ വിലയിരുത്തി.
താമസ സൗകര്യങ്ങളുടെ താങ്ങാനാവുന്ന വിലയിൽ യു എ ഇ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ്. വെള്ളം, ശുചിത്വം എന്നിവയിൽ രാജ്യം മികച്ച സ്‌കോർ നേടി. ആരോഗ്യ സേവനങ്ങളിലേക്കുള്ള തുല്യ പ്രവേശനം, പകർച്ചവ്യാധികൾ കുറഞ്ഞ തോതിൽ കാണപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച യു എ ഇ ആരോഗ്യ സംരക്ഷണത്തിൽ 73.32 സ്‌കോർ നേടി. രാജ്യത്തിന്റെ ശരാശരി ആയുർദൈർഘ്യം 65 വയസ്സാണ്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള തുല്യ പ്രവേശനത്തിൽ 14-ാം റാങ്കും രാജ്യത്തിനുണ്ട്. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ് രാജ്യം. സുരക്ഷയുടെ കാര്യത്തിൽ യു എ ഇ 78.22 സ്‌കോർ നേടി. ഒറ്റക്ക് നടക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്നതിൽ ലോകത്തിൽ ഏഴാം സ്ഥാനവും രാജ്യത്തിനുണ്ട്.

 

 

Latest