Connect with us

Ongoing News

യു എ ഇയിലെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങളില്‍ നിര്‍ണായക ഭേദഗതി

കൊലപാതകത്തിന് മാപ്പു നല്‍കിയാലും കുറഞ്ഞത് 15 വര്‍ഷം തടവ്, ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കി

Published

|

Last Updated

അബുദാബി | യു എ ഇയിലെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങളില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തി. കൊലപാതക കേസില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ഖിസാസ്(പകരം വീട്ടാനുള്ള അവകാശം) വേണ്ടെന്ന് വെച്ച് പ്രതിക്ക് മാപ്പുനല്‍കിയാല്‍ പോലും പ്രതിക്ക് ലഭിക്കുന്ന കുറഞ്ഞ തടവുശിക്ഷ 7 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി ഉയര്‍ത്തി. പുതിയ ഫെഡറല്‍ ഡിക്രി നിയമപ്രകാരം ക്രിമിനസ് ആന്‍ഡ് പെനാല്‍റ്റീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 384 (3) ഭേദഗതി നിലവില്‍വന്നു.

ആത്മഹത്യാശ്രമം ഇനി മുതല്‍ കുറ്റകൃത്യമായി കണക്കാക്കില്ലെന്ന ഭേദഗതിയും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പുതിയ നിയമ ഭേദഗതിയുടെ മറ്റൊരു പ്രധാന ഭാഗമാണ് ആത്മഹത്യാശ്രമങ്ങളെ ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നിയമനടപടി ഭയന്ന് ചികിത്സ തേടാന്‍ മടിക്കുന്നത് ഒഴിവാക്കാനാണ് ഈ ഭേദഗതി.

ശിക്ഷാ നടപടികള്‍ക്ക് പകരം പ്രതിരോധത്തിനും മാനസിക ആരോഗ്യ സംരക്ഷണത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തുടരും. ഇതിന്റെ ഫലമായി ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ 5 മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലുള്ള ശിക്ഷകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊലപാതക കേസില്‍ ഇരയുടെ ബന്ധുക്കള്‍ മാപ്പുനല്‍കുന്നത് കുറ്റവാളിയുടെ ക്രിമിനല്‍ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നില്ല. ഖിസാസ് ഒഴിവായാലും സമൂഹത്തോടുള്ള കുറ്റകൃത്യമെന്ന നിലയില്‍ ശിക്ഷ ലഭിക്കും. ഖിസാസ് ഒഴിവാക്കുന്ന പക്ഷം പ്രതികള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ 15 മുതല്‍ 20 വര്‍ഷം വരെ തടവായി മാറ്റി. മുന്‍പ് ഇത് 7 മുതല്‍ 15 വര്‍ഷം വരെയായിരുന്നു. നിയമനടപടികളുടെ ഏത് ഘട്ടത്തിലോ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പോ ഇരയുടെ അവകാശികള്‍ മാപ്പുനല്‍കിയാലും ഈ പുതിയ ശിക്ഷാനിയമം ബാധകമായിരിക്കും. 15നും 20നും ഇടയിലുള്ള ശിക്ഷാ കാലാവധിയില്‍ എത്ര വര്‍ഷം നല്‍കണമെന്ന് കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തി കോടതിക്ക് തീരുമാനിക്കാമെന്നും ഭേദഗതയില്‍ പറയുന്നു.

Content Highlights:
The UAE updated its penal code, raising the minimum murder sentence to 15 years even if the victim’s family grants a pardon under Qisas. Additionally, suicide attempts are no longer treated as crimes to encourage mental health support, while abetting suicide remains heavily penalized.

---- facebook comment plugin here -----

Latest