National
ഗ്യാനേഷ് കുമാറും സർക്കാറും പുറത്തുപോകും: രാഹുൽ ഗാന്ധി
വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായി രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ചെന്നൈയില്‍ എത്തും
ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പി സമരം തലസ്ഥാനത്ത് ചൂടുപിടിക്കുമ്പോൾ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറും സർക്കാറും പുറത്തുപോകുമെന്ന് രാഹുൽ എക്സിൽ കുറിച്ചു.
‘ഗ്യാനേഷ് കുമാർ പോകും. ഈ സർക്കാർ പോകും. തുടർന്ന് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും” – രാഹുൽ ഗാന്ധി ‘എക്സി’ൽ വ്യക്തമാക്കി.
ചെന്നൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഇന്നു കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തുണ്ടാവില്ലെന്നു നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുല്‍ ചെന്നൈക്കു തിരിച്ചത്. വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായി രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ചെന്നൈയില്‍ എത്തും. ചെന്നൈയില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാര്‍ഥികളുമായി സംവാദം.
എസ് ഐ ആര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ സി ജെ പി പ്രതിഷേധം നടക്കാനിരിക്കെ ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.പരിപാടികള്‍ക്ക് ശേഷം രാത്രിതന്നെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. അതേസമയം രാഹുല്‍ ഗാന്ധി – വിജയ് കൂടിക്കാഴ്ചയില്‍ ഏതൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നത് പ്രധാനമാണ്.
Content Highlights:
Rahul Gandhi stated that CEC Gyanesh Kumar and the government will go, followed by steps to revive democracy, amid CJP protests in Delhi. While leading protests earlier, Gandhi travelled to Chennai for a student interaction and a meeting with Chief Minister C Joseph Vijay.


