Connect with us

National

രാജ്യത്ത് നടക്കുന്നത് അടിയന്തരാവസ്ഥയേക്കാൾ കടുത്ത ഏകാധിപത്യമെന്ന് അരവിന്ദ് കേജ്‌രിവാൾ

വിമാനത്തിൽ നിന്ന് പോലും ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് ഭരണകൂടത്തിന്റെ അഭൂതപൂർവ്വമായ ഭയത്തെയാണ് കാണിക്കുന്നതെന്നും കെജരിവാൾ

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ പൂർണ്ണ ഏകാധിപത്യ ഭരണമാണെന്നും നിലവിലെ സാഹചര്യങ്ങൾ അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണെന്നും എ എ പി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. വിമാനത്തിൽ നിന്ന് പോലും ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് ഭരണകൂടത്തിന്റെ അഭൂതപൂർവ്വമായ ഭയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ട് മോഷണത്തിലൂടെ മാത്രമാണ് മോദി തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് വ്യക്തമായി അറിയാമെന്നും, അതിനാൽ സ്വന്തം തട്ടിപ്പ് സംരക്ഷിക്കാൻ ജനാധിപത്യത്തെ പൂർണ്ണമായി തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു. ഗ്യാനേഷ് പദവി ഒഴിയേണ്ടതുണ്ടെന്നും എന്നാൽ അതിനൊപ്പം തന്നെ മോദിയും പദവി ഒഴിയണമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Content Highlights

AAP national convener Arvind Kejriwal strongly criticized PM Narendra Modi, stating the country is living under an absolute dictatorship worse than Emergency. He condemned detentions from flights, alleging electoral fraud and demanding the removal of both Gyanesh and PM Modi to protect democracy.

---- facebook comment plugin here -----

Latest