Connect with us

Kerala

കോട്ടയത്ത് ടാങ്കര്‍ ലോറിയു ം ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | ടാങ്കര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം വെട്ടിക്കാട്ട്മുക്ക് കാഞ്ഞിരമറ്റം റോഡില്‍ വടകര തോട്ടം ജങ്ഷനു സമീപത്താണ് അപകടം. ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും അരയന്‍ കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. വളവില്‍ വച്ച തെന്നിയ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് പോവുകയായിരുന്നു.

സതീശനും ജയനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest