Kerala
പൊന്നാനിയില്‍ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു
തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം
മലപ്പുറം | പൊന്നാനിയില്‍ ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പൊന്നാറി എം എ ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന്‍ മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകനുമായ അന്‍സിഫ് (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം. പൊന്നാനി ബര്‍ളി കുളത്തിന് അടുത്തുള്ള ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വച്ച് എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
---- facebook comment plugin here -----



