Connect with us

Kerala

ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടു; ടോള്‍ പ്ലാസയിലെ തൂണില്‍ തട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

പരുക്കേറ്റ മാതാവും കുട്ടിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

മലപ്പുറം|വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി മാതാവിനും കുഞ്ഞിനും ഗുരുതര പരുക്ക്. ടോള്‍ പ്ലാസയില്‍ ബസ് എത്തിയ സമയത്ത് ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് തൂണില്‍ തട്ടിയത്.

കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയാണ് മാതാവിനും കുഞ്ഞിനും അപകടം സംഭവിച്ചത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.

 

---- facebook comment plugin here -----

Latest