Connect with us

National

മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

ഇടിക്ക് പിന്നാലെ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. സിഗ്‌നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍