Connect with us

Kozhikode

നാളെ പ്രമേഹ ദിനം; മിഹ്‌റാസ് ആശുപത്രിയില്‍ പ്രത്യേക പരിശോധയും വെല്‍നെസ്സ് പ്രോഗ്രാമും

നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രത്യേക പരിശോധനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി| വ്യാപകമായി കാണപ്പെടുന്ന പ്രമേഹത്തെ നേരത്തെ കണ്ടെത്തി ചികിത്സകള്‍ നല്‍കുന്നതിനായി മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രത്യേക പരിശോധനയും വെല്‍നെസ്സ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രത്യേക പരിശോധനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, ജീവിത ശൈലി-ഡയറ്റ് ക്രമീകരണം, പ്രമേഹം കണ്ടെത്താനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് തുടങ്ങിയവ നടക്കും. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും ലാബുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8714600601 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

---- facebook comment plugin here -----

Latest