Connect with us

Kerala

തൃശൂരില്‍ കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍

ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ കാണാതായ യുവതിയേയും കുഞ്ഞിനേയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരാണ് മരിച്ചത്.

കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടില്‍ നിന്നും പുറപ്പെട്ടത്.. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് ലഭിച്ചു.

 

Latest