Connect with us

Kerala

തിരുവനന്തപുരം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശികമായി അവധി പ്രഖ്യാപിച്ചു. ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 25ന് ആരംഭിച്ച ഉറൂസ് നാളെ സമാപിക്കും.

അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്കാണ് അവധി. സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.