Connect with us

National

ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണം; പ്രമേയം പാസാക്കി നാഗാലാന്‍ഡ് നിയമസഭ

എന്‍ഡിഎ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയത്.

Published

|

Last Updated

കൊഹിമ| ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാന്‍ഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം ഏക സിവില്‍ കോഡ് വിഷയത്തില്‍ ഗോത്ര സംഘടനകളുടെയും മറ്റു പാര്‍ട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. പ്രതിനിധികള്‍ ഏക സിവില്‍ കോഡിനെതിരെ കടുത്ത അതൃപ്ത്തിയാണ് രേഖപ്പെടുത്തിയതെന്നും നെഫ്യൂ റിയോ സഭയില്‍ പറഞ്ഞു.

ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്. ഏക സിവില്‍ കോഡില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയത്.

 

 

Latest