Connect with us

Kerala

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല; മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് കിട്ടേണ്ട പണം ലഭിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

നമ്മള്‍ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാന്‍ വേണ്ടിയല്ല. പിഎം ശ്രീ രണ്ട് കോടി രൂപയാണ് സ്‌കൂളിന് തരുന്നത്. ശുചിമുറി കെട്ടാനും മതില്‍ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണിത്. അത് നമുക്ക് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ലഭിക്കാനുള്ള 2,000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ടാണ് അതു ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ എന്‍ ഇ പിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവര്‍ തന്നെയാണ് ഞങ്ങളും. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest