Kerala
തൃശൂര്‍ പൂര വിവാദം; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
തശ്ശൂര്‍ | തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചു കോടതി. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ആണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് ആണ് ഹര്‍ജി നല്‍കിയത്. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.







