International
റഷ്യയില്‍ പരിശീലന പറക്കലിനിടെ ആണവായുധ വാഹക ശേഷിയുള്ള ബോംബര്‍ വിമാനം തകര്‍ന്നു വീണു; ആറ് മരണം
അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ക്രൂ അംഗത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
മോസ്‌കോ | റഷ്യയിലെ കിഴക്കന്‍ മേഖലയായ അമുറില്‍ പരിശീലന പറക്കലിനിടയില്‍ റഷ്യന്‍ ബോംബര്‍ വിമാനം തകര്‍ന്നുവീണു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഏഴ് ക്രൂ അംഗങ്ങളില്‍ ആറുപേരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുദ്ധോപകരണങ്ങള്‍ ഒന്നുമില്ലാതെ പതിവ് സൈനികാഭ്യാസങ്ങള്‍ക്കായി റഷ്യ ഉപയോഗിക്കുന്ന ആണവയുധ വാഹക ശേഷിയുള്ള ബോംബര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ടിയു-95എം എസ് സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
⚡️ A Tu-154 military aircraft crashed in Russia
The aircraft crashed a few minutes after takeoff near the village of Krasnoyarovo in the Amur region.
According to Russian media, six people were killed. pic.twitter.com/SRv7OdELCt
— NEXTA (@nexta_tv) September 29, 2026
ആളൊഴിഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ക്രൂ അംഗത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: A Russian Tu 95MS strategic bomber crashed in the eastern Amur region during a routine training flight shortly after takeoff. Six of the seven crew members were killed while one survived miraculously and was hospitalized. The defense ministry confirmed the aircraft carried no munitions.





