Connect with us

Kerala

മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഓട്ടോ മറിഞ്ഞ് നാലുപേര്‍ മരിച്ചു

Published

|

Last Updated

മലപ്പുറം | കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റയില്‍ ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേര്‍ മരിച്ചു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവര്‍ ഹസന്‍ കുട്ടി എന്നിവരാണ് മരിച്ചത്. ഉസ്മാന്റെ സഹോദരിയടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും മണ്ണെടുത്ത താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.