Connect with us

Kerala

പല്ലുവേദനക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.

Published

|

Last Updated

തൃശൂർ | പല്ലുവേദനക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ മൂന്നര വയസ്സുകാരൻ ചികിത്സക്കിടെ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നു.

കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പല്ലുവേദനയുമായി തിങ്കളാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു.  ശസ്ത്രക്രിയ പൂർത്തിയാക്കി മുറിയിലേക്ക് മാറ്റിയതിന് ശേഷമാണ് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Latest