Kozhikode
വ്രതശുദ്ധിയുടെ ധന്യതയുമായി റമസാനിലെ ആദ്യ വെള്ളിയാഴ്ച ജാമിഉല്‍ ഫുതൂഹിലെത്തിയത് ആയിരങ്ങള്‍
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഖുതുബക്കും നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
റമസാനിലെ ആദ്യ വെള്ളിയാഴ്ച നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റഹ്മത്തുല്ല സഖാഫി നേതൃത്വം നല്‍കുന്നു
നോളജ് സിറ്റി | റമസാനിലെ ആദ്യ വെള്ളിയാഴ്ച വ്രതശുദ്ധിയുടെ ധന്യതയുമായി ആയിരക്കണക്കിന് വിശ്വാസികള്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിനെ പ്രാര്‍ഥനാനിര്‍ഭരമാക്കി.
ആഴ്ചയിലെ ഏറ്റവും പവിത്രമായ വെള്ളിയാഴ്ച ദിവസം നടക്കുന്ന ജുമുഅ നിസ്‌കാരത്തില്‍ സംബന്ധിക്കുന്നതിനായി രാവിലെ മുതല്‍ തന്നെ പലയിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ജാമിഉല്‍ ഫുതൂഹിലെത്തി.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഖുതുബക്കും നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമസാനിന്റെ രാപ്പകലുകളില്‍ നിസ്‌കാരവും പ്രാര്‍ഥനകളും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ച് പുണ്യം കരസ്ഥമാക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. പുണ്യ മാസത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി ആരാധനകളില്‍ വ്യാപൃതരാകണമെന്നും ആത്മ ശുദ്ധീകരണത്തിന്റെ ദിനരാത്രങ്ങളാണ് റമസാന്‍ എന്നും അദ്ദേഹം പറഞ്ഞു. ആത്മസംസ്‌കരണത്തിലൂടെ ജീവിതവിശുദ്ധി കൈവരിക്കാനും അദ്ദേഹം ഓര്‍മപ്പെടുത്തി.


