Connect with us

National

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടവര്‍ ലഹരി നല്‍കി പീഡിപ്പിച്ചു; പരാതിയുമായി പെണ്‍കുട്ടി

രണ്ട് പേര്‍ അറസ്റ്റില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടവര്‍ ലഹരി നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി. തിങ്കളാഴ്ച രാവിലെ മഡങ്കിറിലെ സിഗ്‌നലില്‍ വെച്ച് സാമൂഹിക മാധ്യമത്തിലെ പരിചയക്കാരായ രണ്ടു പേര്‍ തന്നെ വിളിക്കുകയും സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. ആദ്യം വിസമ്മതിച്ചെങ്കിലും അവര്‍ തന്നെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റി. ശേഷം മാല്‍വിയ നഗറില്‍ വെച്ച് ഭക്ഷണം വാങ്ങിത്തന്നു.

ഭക്ഷണത്തില്‍ അവര്‍ ലഹരി ചേര്‍ത്തതായും കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ബോധം തിരിച്ചുകിട്ടിയതോടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായെന്നും പരാതിയിലുണ്ട്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അംബേദ്കര്‍ നഗര്‍ പോലീസ് ഉത്തര്‍പ്രദേശിലെ മീറത്തില്‍ വെച്ച് 19, 21 വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തു.

Latest