Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53480 രൂപയാണ്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53480 രൂപയായി. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 54520 രൂപയായിരുന്നു റെക്കോര്‍ഡ് വില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5580 രൂപയുമാണ്.

സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

 

Latest