Connect with us

Kerala

തോമസ് കെ തോമസ് എന്‍ സി പി സംസ്ഥാന അധ്യക്ഷനാകും

ദേശീയ അധ്യക്ഷന്‍ ശരത് പവാറിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്

Published

|

Last Updated

മുംബൈ | എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് എം എല്‍ എയെ തിരഞ്ഞെടുക്കാൻ തീരുമാനം. ദേശീയ അധ്യക്ഷന്‍ ശരത് പവാറിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട്  നടക്കും.

സംസ്ഥാന എന്‍ സി പിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരത് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എം എല്‍ എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം.

പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

---- facebook comment plugin here -----

Latest