Connect with us

Kerala

തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടത്തില്‍പ്പെട്ടു; 15ഓളം പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്തെ നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരുക്ക് ഗുരുതരമല്ല.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

Latest