Connect with us

Kerala

കാറില്‍ കറങ്ങി മലഞ്ചരക്ക് മോഷണം; ദമ്പതികള്‍ പിടിയില്‍

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയിരുന്നു

Published

|

Last Updated

മലപ്പുറം |  മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് മോഷണത്തിനിടെ അറസ്റ്റിലായത്.ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂര്‍, മൈത്ര, കുനിയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവര്‍ മോഷണം നടത്തിയിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയിരുന്നു. ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

 

Latest