Connect with us

Kerala

യുവാവിനെ ലോഡ്ജിലെത്തിച്ച് കവര്‍ച്ച നടത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

ഒന്നാം പ്രതിയായ ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്

Published

|

Last Updated

കൊച്ചി |  യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം സ്വദേശികളായ ജിതിന്‍, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് പിടിയിലായത്.ആഗസ്റ്റ് എട്ടിനാണ് സംഭവം.

ഒന്നാം പ്രതിയായ ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്‌സിംഗ് സര്‍വ്വീസ് നടത്തുകയാണ് യുവാവ്. ജോലി അവസരങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് യുവാവ് ഹസീനക്ക് വാട്‌സ്ആപ്പില്‍ മെസേജ് ചെയ്തു.തുടര്‍ന്ന് ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പണം നല്‍കാനായി യുവാവ് സംഭവം നടന്ന ലോഡ്ജിലെത്തിയത്.

ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഹസീനയുടെ ഭര്‍ത്താവ് ജിതിനും അനസും അന്‍ഷാദും ഇവിടേക്കെത്തുകയും യുവാവിനെ കസേരയോടെ കെട്ടിയിടുകയുമായിരുന്നു.ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തോര്‍ത്ത് തിരുകി മര്‍ദ്ദിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, മോതിരം കൈച്ചെയിന്‍ എന്നിവ അവര്‍ ഊരിയെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന 30000 രൂപയും കവര്‍ച്ച ചെയ്തു. എടിഎം കാര്‍ഡില്‍ നിന്ന് 10000 രൂപ പിന്‍വലിക്കുകയും ചെയ്തു. കൂടാതെ ഫോണ്‍ തട്ടിയെടുത്ത് അത് പെന്റാ മേനകയിലെ കടയില്‍ വിറ്റ് പണമാക്കി. ഇതിനെല്ലാം പുറമെ യുവാവിനെ ഭീഷണിപ്പെടുത്തി ഹസീന ഓണ്‍ലൈന്‍ വഴി 15000 രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നും പോലീസ് പറഞ്ഞു.സംഭവം പുറത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പരാതിപ്പെടാന്‍ ഭയന്ന യുവാവ് പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.

---- facebook comment plugin here -----

Latest