Connect with us

Kerala

മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഷിജിലിനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയ പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി ഷിജിലാണ് ഒരു കൈയില്‍ വിലങ്ങുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. മോഷണക്കേസിലാണ് ഷിജില്‍ പോലീസിന്റെ പിടിയിലായത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഷിജിലിനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ് ശേഷം കോഴിക്കോട് ജില്ലാ ജയിലിലാണ് ആദ്യം പാര്‍പ്പിച്ചിരുന്നത്. ഫറോക്ക് സ്റ്റേഷനിലും ഷിജിലിനെതിരെ കേസുണ്ടായിരുന്നു.തുടര്‍ന്ന്  ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ശേഷം കണ്ണൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസിനെ വെട്ടിച്ച് മുങ്ങിയത്.

Latest