Connect with us

Kerala

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

അസം സ്വദേശിയായ കുട്ടിയാണ് ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കേസില്‍ പ്രതിയായ അധ്യാപകന്‍ ആനന്ദ് പി നായരെയാണ് അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ജാമ്യം നല്‍കി.

അസം സ്വദേശിയായ കുട്ടിയാണ് ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട കുട്ടി മാതാവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് വഴിവിട്ട സഹായം നല്‍കിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്

 

Latest