Connect with us

Kerala

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെയാണ് നടപടി.

Published

|

Last Updated

പത്തനംതിട്ട|ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെയാണ് നടപടി. സഹദിനൊപ്പം സഞ്ചരിച്ച പതിനേഴുകാരന്‍ സുധീഷ്  അപകടത്തില്‍പ്പെട്ട് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ശനിയാഴ്ചരാത്രി 9.30 നാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എങ്ങനെ അപകടത്തില്‍പെട്ടു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

അപകടം നടന്ന ഉടന്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സഹദിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. അപകടശേഷം ബൈക്കുമായി സഹദ് കടന്നു കളയാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും സഹദിനെതിരെ കേസെടുത്തിരുന്നു.

 

 

 

 

Latest