Connect with us

കോഴിക്കോട് വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നടത്തുന്ന തീരദേശ ഹര്‍ത്താലിനിടെ  സംഘര്‍ഷം. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ പല തവണ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധം പോലീസിനെതിരെ തിരിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡ്  തകര്‍ത്തു തോട്ടില്‍ തള്ളി. ഇതോടെ പോലീസ്  ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ചിതറി ഓടിയ പ്രതിഷേധക്കാര്‍  പോലീസിന് നേരെ കല്ലേറു നടത്തി. ഇതോടെ സംഘര്‍ഷത്തിലേക്കു കടന്നതോടെ  പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.  പോലീസിനെതിരെ വടിയെടുത്ത് മര്‍ദ്ദനത്തിനു ശ്രമിച്ചയാളെ  പോലീസ് വളഞ്ഞിട്ട് തല്ലി.

വീഡിയോ കാണാം

Latest