Connect with us

Kannur

തണലിന് കൈത്താങ്ങായി കേളി

കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.

Published

|

Last Updated

റിയാദ് |  കണ്ണൂര്‍ ജില്ലയിലെ കൂടാളികഞ്ഞിരോട് പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് സെന്ററിന് കേളി കലാസാംസ്‌കാരിക വേദിയുടെ സാമ്പത്തിക സഹായം. കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.

മുന്‍വര്‍ഷങ്ങളിലും തണലിന് കേളിയുടെ സഹായങ്ങള്‍ നല്‍കിയിരുന്നു. തണല്‍ പ്രസിഡണ്ട് എ.പി. ആലിപ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണല്‍ മുന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുല്‍ സത്താറിന് ധാരണപത്രം കൈമാറി.

കേളി രക്ഷാധികാരി കമ്മിറ്റി മുന്‍ അംഗങ്ങളായ സജീവന്‍ ചൊവ്വ, സുധാകരന്‍ കല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി മുന്‍ അംഗം ശ്രീകാന്ത് ചേനോളി, ബാലകൃഷ്ണന്‍ ചെക്കിക്കുളം എന്നിവര്‍ സംസാരിച്ചു. തണല്‍ പ്രതിനിധികളായ മുഹമ്മദ് അസ്ലം, നസീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Latest