Connect with us

Kerala

തിരുവനന്തപുരത്ത് പുഴയില്‍ കാണാതായ നവദമ്പതികള്‍ക്കായി തിരച്ചില്‍ ഇന്ന് തുടരും

ഇന്ന് രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം |  പള്ളിക്കലില്‍ പുഴയില്‍ വീണ് കാണാതായ നവദമ്പതികള്‍ക്കായുള്ള തിരച്ചില്‍ ഇന്നു പുന: രാരംഭിക്കും. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി, പകല്‍ക്കുറി സ്വദേശി അന്‍സല്‍ എന്നിവരെയാണ് ഇന്നലെ പുഴയില്‍ വീണ് കാണാതായത്. ഇതില്‍ അന്‍സലിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

ഫയര്‍ഫോഴ്സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രിയില്‍ താത്കാലികമായി തിരച്ചില്‍ നിര്‍ത്തി. ഇന്ന് രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കും. ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

 

Latest