Connect with us

Saudi Arabia

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശി അഭിനന്ദിച്ചു

ഈജിപ്ഷ്യന്‍ ജനതക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

Published

|

Last Updated

റിയാദ് | ഈജിപ്ഷ്യന്‍ പ്രസിഡന്റ് പദവിയിലേക്ക് മൂന്നാം തവണയും തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിനന്ദിച്ചു.

ഡിസംബര്‍ 18ന് നടന്ന തിരഞ്ഞെടുപ്പില്‍ 89.6 ശതമാനം വോട്ടോടെയാണ് അടുത്ത ആറ് വര്‍ഷത്തേക്കുള്ള പ്രഡിഡന്റ് സ്ഥാനം നേടിയത്. ഈജിപ്ഷ്യന്‍ ജനതക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കിരീടാവകാശി പറഞ്ഞു.

സഊദിയുടെ അഭിനന്ദനത്തിന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി കിരീടാവകാശിക്ക് നന്ദി പറഞ്ഞു.

 

Latest