Connect with us

russian girl attacked

റഷ്യന്‍ യുവതി കൂരാച്ചുണ്ടില്‍ അനുഭവിച്ചതു ക്രൂരമായ പീഡനം

പ്രതി മയക്കുമരുന്നിന് അടിമ

Published

|

Last Updated

കോഴിക്കോട് | പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി.

കൂരാച്ചുണ്ടു സ്വദേശിയായ പ്രതി ആഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്നാണ് റഷ്യന്‍ യുവതി പോലീസിനോടു പറഞ്ഞത്.
യുവതിയുടെ ഫോണും പാസ്പോര്‍ട്ടും നശിപ്പിച്ച ആഖില്‍ ഇരുമ്പ് വടി ഉപയോഗിച്ച് നിരന്തരം അടിച്ചു. റഷ്യയിലേക്കു മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയെന്നും യുവതി മൊഴി നല്‍കി.

ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയറ്റ് യുവതിയുടെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റിട്ടുണ്ട്. ആഖില്‍ ലഹരിയ്ക്ക് അടിമയാണ്. പാസ്പോര്‍ട്ട് തന്റെ മുന്നില്‍ വച്ചാണു വലിച്ചുകീറി കളഞ്ഞത്. താത്കാലിക പാസ്പോര്‍ട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്.

ആഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയില്‍ നിന്നു കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തായ ആഖിലും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്നാണു വിദേശ യുവതി അനധികൃതമായി താമസിച്ചതുപോലും പുറത്തറിഞ്ഞത്.

 

Latest