Uae
ഷാര്‍ജ ഭരണാധികാരി 3,578 സ്‌കോളര്‍ഷിപ്പുകള്‍ക്ക് അംഗീകാരം നല്‍കി
വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജയിലെ വിവിധ സര്‍വകലാശാലകളില്‍ നിരവധി ബാച്ചിലേഴ്സ് പ്രോഗ്രാമുകളിലും വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിലും പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
ഷാര്‍ജ | സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 3,578 സ്‌കോളര്‍ഷിപ്പുകള്‍ക്ക് അംഗീകാരം നല്‍കി.
ഷാര്‍ജയിലെ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നതാണിത്. വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജയിലെ വിവിധ സര്‍വകലാശാലകളില്‍ നിരവധി ബാച്ചിലേഴ്സ് പ്രോഗ്രാമുകളിലും വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിലും പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
ഷാര്‍ജ സര്‍വകലാശാലയില്‍ 1,818, അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ 165 സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.







