Kerala
പത്തനംതിട്ടയില്‍ കനത്ത മഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി
ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്
പത്തനംതിട്ട | കനത്ത മഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം എസ് സി ഹൈസ്‌കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് പൂര്‍ണ്ണമായും ഇളകിമാറി പറന്നുപോയത്.
ഇന്ന് ഉച്ചയ്ക്ക് 12 30ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത് .ഞായറാഴ്ച ആയതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു.







