Connect with us

Kerala

കനത്ത മഴ; ഇടുക്കിയില്‍ രാതിയാത്രക്ക് നിരോധനം

മലയോര മേഖലയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്

Published

|

Last Updated

തിരുവനന്തപുരം |  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Latest