Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഇന്ന് 360 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്നലെ ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 52920 രൂപയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5570 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

 

 

Latest