Connect with us

Kerala

യാത്രക്കാരനെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഒരു ദിവസം റോഡ് സുരക്ഷാ ക്ലാസ്സില്‍ പങ്കെടുക്കണം.

Published

|

Last Updated

കൊച്ചി | യാത്രക്കാരനെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയതിന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ ടി ഒ സസ്‌പെന്‍ഡ് ചെയ്തു.

ഒരു ദിവസം റോഡ് സുരക്ഷാ ക്ലാസ്സില്‍ പങ്കെടുക്കുകയും വേണം. എറണാകുളം ആര്‍ ടി ഒ ആണ് നടപടി സ്വീകരിച്ചത്.

മട്ടാഞ്ചേരി സ്വദേശിയെയാണ് ഭാസിയുടെ കാര്‍ ഇടിച്ചത്.