Connect with us

Kerala

നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് തങ്ങി നിന്നത് ഹോസ്റ്റല്‍ മതിലില്‍; ഒഴിവായത് വന്‍ ദുരന്തം

അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുണ്ടായിരുന്നു

Published

|

Last Updated

ഇടുക്കി  | കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി അപകടം. പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടായിരുന്നു സംഭവം. വലിയ തിട്ടക്ക് മുകളില്‍ കയറിയ ബസ് താഴേക്ക് മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി

കുമളി ഡിപ്പോയില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നും തെന്നിമാറി സംരക്ഷണ ഭിത്തിയില്‍ തങ്ങി നിന്നത്. സംരക്ഷണ ഭിത്തിക്ക് താഴ്ഭാഗത്തായി സ്വകാര്യ കോളജിലെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുണ്ടായിരുന്നു. ബസിലെ യാത്രക്കാര്‍ക്ക് പരുക്കില്ല.

Latest