Connect with us

Kerala

വയോധികന്റെ മൃതദേഹം ബന്ധുവീട്ടില്‍ പുഴുവരിച്ച നിലയില്‍

പുനലൂര്‍ സ്വദേശി ശിവദാസനെയാണ് (69) ബന്ധുവീടായ കലഞ്ഞൂര്‍ സജി ഭവനില്‍ ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | വയോധികനെ ബന്ധുവീട്ടില്‍ മരിച്ച് പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ശിവദാസനെയാണ് (69) ബന്ധുവീടായ കലഞ്ഞൂര്‍ സജി ഭവനില്‍ ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ആശാ പ്രവര്‍ത്തകയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം വീട്ടിനുള്ളില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസമായി ശിവദാസനെ പുറത്തേക്ക് കാണാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ഈ വീട്ടില്‍ ശിവദാസന്റെ സഹോദരിയുടെ മകനായ മനോദൗര്‍ബല്യമുള്ള യുവാവാണ് ഒപ്പം താമസിച്ചിരുന്നത്. മരണവിവരം അറിയാതെ വ്യാഴാഴ്ച രാവിലെയും വീട്ടിനുള്ളില്‍ നിന്ന് യുവാവ് പുറത്തേക്ക് വരുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. മുമ്പ് വിദേശത്തായിരുന്ന ശിവദാസന്റെ കൈക്ക് സ്വാധീനക്കുറവ് ഉണ്ടായിരുന്നു

 

Latest