National
ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 850 കടന്നു
ഗാസിയാബാദില്‍ 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു മാസത്തിനിടെ ആകെ രോഗ ബാധിതരായവരുടെ എണ്ണം 547 ആയി.
		
      																					
              
              
            ഗാസിയാബാദ്| ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 850 കടന്നു. സംസ്ഥാനത്ത് ഇതുവരെ 859 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗാസിയാബാദില്‍ 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു മാസത്തിനിടെ ആകെ രോഗ ബാധിതരായവരുടെ എണ്ണം 547 ആയി. നിലവില്‍ 108 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 56 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. കുട്ടികളില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
