Connect with us

nobel prize 2022

സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണാക്‌സിന്

സ്വീഡിഷ് അക്കാഡമിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

Published

|

Last Updated

സ്റ്റോക്ക്ഹോം | 2022ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സിന് . സ്വീഡിഷ് അക്കാഡമിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. എഴുത്തിന്റെ വിമോചന ശക്തിയിൽ ആനി വിശ്വസിച്ചിരുന്നതായി നൊബേൽ കമ്മിറ്റി പറഞ്ഞു. അവരുടെ കൃതി താരതമ്യത്തിന് അതീതമാണ്, ലളിതമായ ഭാഷയിൽ എഴുതിയ ശുദ്ധമായ സാഹിത്യമാണ് അതെന്നും കമ്മിറ്റി വിലയിരുത്തി.

ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സ്  1940-ൽ ജനിച്ച് നോർമണ്ടിയിലെ യെവെറ്റ് എന്ന ചെറുപട്ടണത്തിലാണ് വളർന്നത്. അവരുടെ മാതാപിതാക്കൾക്ക് അവിടെ ഒരു പലചരക്ക് കടയും കഫേയും ഉണ്ടായിരുന്നു. ലിംഗഭേദം, ഭാഷ, വർഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചാണ് ആനി തന്റെ രചനകളിൽ ഊന്നൽ നൽകുന്നത്. എഴുത്ത് തീർച്ചയായും ഒരു രാഷ്ട്രീയ പ്രവൃത്തിയാണെന്ന് നോബൽ സമ്മാന ജേതാവായ അനി വിശ്വസിക്കുന്നു. അത് സാമൂഹിക അസമത്വങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കുന്നുവെന്നും അവർ കരുതുന്നു.

1901 മുതൽ സാഹിത്യത്തിനുള്ള 114 നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ഏഴ് തവണ പുരസ്കാരം നൽകിയിട്ടില്ല. 1901-2021 കാലയളവിൽ 118 വ്യക്തികൾക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഇവരിൽ 16 പേർ വനിതകളാണ്. സ്വീഡിഷ് എഴുത്തുകാരി സെൽമ ലാഗർലോഫ് ആണ് (1858-1940) പുരസ്‌കാരം ലഭിച്ച ആദ്യ വനിത. 1909-ൽ ആണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്.