Connect with us

Kerala

വീടിന്റെ രണ്ടാം നിലയില്‍ ഉറങ്ങാന്‍ കിടന്നയാള്‍ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു

അടൂര്‍ ചൂരക്കോട് ബദാംമുക്ക് എള്ളുംവിളയില്‍ വിജയന്‍ (68) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | വീടിന്റെ രണ്ടാം നിലയില്‍, സ്റ്റെയര്‍ കേസിന്റെ ലാന്റിങ് ഭാഗത്ത് ഉറങ്ങാന്‍ കിടന്നയാള്‍ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു. അടൂര്‍ ചൂരക്കോട് ബദാംമുക്ക് എള്ളുംവിളയില്‍ വിജയന്‍ (68) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിജയന്‍ സ്ഥിരമായി ഉറങ്ങാന്‍ കിടക്കുന്നത് വീടിന്റെ രണ്ടാം നിലയിലായിരുന്നു. ഇവിടെ കൈവരിയില്ലാത്ത ഭാഗത്താണ് ഇന്നലെ കിടന്നുറങ്ങിയത്. ഉറക്കത്തില്‍ തിരിഞ്ഞു കിടക്കുമ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്.

ഭാര്യ: സുഭദ്ര. മക്കള്‍: വിനീഷ, വിജിത. മരുമകന്‍: ഹരീഷ് കുമാര്‍.

 

Latest