Connect with us

Kerala

കക്കാടംപൊയിലില്‍ പുലിയിറങ്ങി; നാട്ടുകാര്‍ ഭീതിയില്‍

വീട്ടുകാര്‍ സിസിടിവിലെ ദൃശ്യം പരിശോധിച്ചപ്പോഴാണ് പുലി സാന്നിധ്യം തിരിച്ചറിഞ്ഞത്.

Published

|

Last Updated

നിലമ്പൂര്‍ |  കക്കാടംപൊയിലില്‍ പുലിയിറങ്ങി. വെള്ളിയാഴ്ച രാത്രി വാളന്തോട് ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. നായയെ ഓടിച്ചെത്തിയ പുലി അല്‍പ സമയത്തിനകം അപ്രത്യക്ഷനായി.

വീട്ടുകാര്‍ സിസിടിവിലെ ദൃശ്യം പരിശോധിച്ചപ്പോഴാണ് പുലി സാന്നിധ്യം തിരിച്ചറിഞ്ഞത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ വനപാലക സംഘം പുലിയെ കണ്ടെത്താനായി ഉടന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പുലിയെ കണ്ടതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്

 

Latest