Connect with us

Kerala

കോഴിക്കോട് പണിക്കര്‍ റോഡിലെ കൊലപാതകം; പ്രതി പിടിയില്‍

ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം

Published

|

Last Updated

കോഴിക്കോട്  | വെള്ളയില്‍ പണിക്കര്‍ റോഡിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കണ്ണന്‍കടവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസില്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ്(33) നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

കൊലനടന്ന സമയത്ത് സംഭവസ്ഥലത്തുകൂടി സ്‌കൂട്ടറില്‍പോകുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടെത്തിയ ആളെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു

ഞായറാഴ്ച പുലര്‍ച്ചെയാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു.കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചയാള്‍തന്നെയാണ് ഇയാളുടെ കാറും കത്തിച്ചതെന്ന സംശയത്തിലാണ് പോലീസ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ശ്രീകാന്തിന്റെ നേരത്തേയുള്ള പരാതിയില്‍ ആരാണ് കാര്‍ കത്തിച്ചതെന്നോ സംശയമുള്ളവരുടെ പേരോ പറഞ്ഞിരുന്നില്ല.